കാസര്‍കോട്: ആശയറ്റവര്‍ക്കും അശരണര്‍ക്കും വേണ്ടി കെഎംസിസി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും പകരം വെക്കാനില്ലാത്തതുമാണെന്ന് മുസ്്‌ലിം ലീഗ് ദേശീയ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി അഭിപ്രായപ്പെട്ടു. ദുബൈ കെഎംസിസി ജില്ലാ കമ്മറ്റിയുടെ ഹിമായ പദ്ധതിയുടെ വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തുലക്ഷം രൂപയാണ് ഹിമായ പദ്ധതിയിലൂടെ ആദ്യഘട്ടം നല്‍കിയത്. ഹൃദയരോഗം,വൃക്ക രോഗം, കാന്‍സര്‍ എന്നീ രോഗങ്ങള്‍ മൂലം പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാന്‍ ദുബൈ കെഎംസിസി ജില്ലാ കമ്മിറ്റി രൂപം നല്‍കിയ 'ഹിമായ' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സഹായം. ആദ്യ ഗഡുവായി 100 പേര്‍ക്ക് സഹായം നല്‍കി. കോവിഡ് പ്രവര്‍ത്തനത്തില്‍ സജീവമായ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീരിനെയും സംസ്ഥാന വൈറ്റ് ഗാര്‍ഡ് വൈസ് ക്യാപ്റ്റന്‍ കെകെ ബദ്റുദ്ദീനെയും 'കംബാറ്റിംഗ് കോവിഡ്-19 സര്‍വീസ് സ്റ്റാര്‍ അവാര്‍ഡ്' നല്‍കി ആദരിച്ചു.
ജില്ലാ മുസ്്‌ലിം ലീഗ് പ്രസിഡന്റ്് ടിഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. ഹിമായ 10 ലക്ഷം രൂപയുടെ ചെക്ക് ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി എ അബ്ദുറഹിമാന് കൈമാറി. അവാര്‍ഡ് ജേതാക്കളെ കെഎംസിസി ജില്ലാ ട്രഷറര്‍ ഹനീഫ ടിആര്‍ മേല്‍പറമ്പ പരിചയപ്പെടുത്തി. ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജില്ലാ ലീഗ് ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എന്‍എ നെല്ലിക്കുന്ന്, എജിസി ബഷീര്‍, കെഎംസിസി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എം സി ഹസൈനാര്‍ ഹാജി, അസീസ് മരിക്ക, മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, വി പി അബ്ദുല്‍ ഖാദര്‍, എ എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, കെഇഎ ബക്കര്‍, എബി ഷാഫി, എ. ഹമീദ് ഹാജി, ടി.ഡി കബീര്‍, ആബിദ് ആറങ്ങാടി, എപി ഉമ്മര്‍, അബ്ദുല്ല കുഞ്ഞി, നസീമ ടീച്ചര്‍, സിഎച്ച് അഹമ്മദാജി, സലീം ചേരങ്കൈ, ഹസൈനാര്‍ തോട്ടുഭാഗം, ഏരിയാല്‍ മുഹമ്മദ് കുഞ്ഞി, ഹനീഫ കല്‍മട്ട, മുനീര്‍ പി ചെര്‍ക്കളം, ലുഖ്മാന്‍ തളങ്കര, സാദിഖ് പാക്യാര, സി.ബി കരീം, കാലിദ് മല്ലം, ഹസന്‍ പതികുന്നില്‍, ഗഫൂര്‍ ഊദ്, ബഷീര്‍ ചേരങ്കൈ, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, ഹനീഫ കട്ടക്കാല്‍, ഹനീഫ ചേരങ്കൈ, റഷീദ് ഹാജി കല്ലിങ്കാല്‍, അഷ്‌റഫ് പാവൂര്‍ സംബന്ധിച്ചു.