കാസര്‍കോട് (www.evisionnews.co): കേരളത്തിലെ സര്‍വകശാലകളിലെ സ്വകാര്യ വിദൂര വിദ്യാഭ്യാസം നിലനിര്‍ത്തുക, കേരളത്തില്‍ തുടങ്ങാനിരിക്കുന്ന ഓപ്പണ്‍ സര്‍വകശാലയിലെ യുജിസി അംഗീകാരവും കോഴ്സുകളുടെ അംഗീകാരത്തെ കുറിച്ച ആശങ്കകള്‍ ദുരീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സമാന്തര മേഖലയിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും സമരം നടത്തുമെന്ന് ജില്ലാ പാരലല്‍ കോളജ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
റെഗുലര്‍ കോളജില്‍ പ്രവേശനം കിട്ടാതെ വരുന്ന കുട്ടികള്‍ക്ക് അതിന് സമാനമായ രീതിയില്‍ പാരലല്‍ കോളജില്‍ പഠിക്കാനുള്ള സാഹചര്യം ഓപ്പണ്‍ സര്‍വകശാല വരുമ്പോള്‍ നിലനിര്‍ത്തുക, പാരലല്‍ മേഖലയില്‍ ജോലി ചെയ്തുവരുന്ന അധ്യാപകരെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് കേരളത്തിലെ ലക്ഷകണക്കിന് വരുന്ന വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രത്യക്ഷ സമരങ്ങളിലേക്ക് നീങ്ങുന്നത്.
യുജിസി നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ കേരളത്തിലെ സര്‍വകശാലകളുടെ അനാസ്ഥമൂലം പാലിക്കത്തത് കൊണ്ടാണ് വിദൂര വിദ്യാഭ്യാസത്തിന് യുജിസിയുടെ അംഗീകാരം ലഭിക്കാതെ വന്നത്. വിദൂര വിദ്യാഭ്യാസം നിലനിര്‍ത്തുന്നത് യുജിസിയുടെ നിര്‍ദ്ദേശമനുസരിച്ച് 3.26 ഗ്രേഡ് വേണ മെന്നത് കഴിഞ്ഞവര്‍ഷം കേരളത്തിലെ സര്‍വകശാലകള്‍ക്ക് ഇല്ലായിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ 3.1 ഗ്രേഡുള്ള യൂണിവേഴ്സിറ്റികള്‍ക്ക് 2020-21 വര്‍ഷം വിദൂര വിദ്യാഭ്യാസം നിലനിര്‍ത്താന്‍ യു.ജി.സി അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ വിദൂര വിദ്യഭ്യാസ മേഖലയുടെ നിലനില്‍പ്പിനെ ബാധിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. 2020 ഒക്‌ടോബറില്‍ ശ്രീ നാരായണ ഓപ്പണ്‍ സര്‍വകശാല സര്‍ക്കാര്‍ കൊണ്ടുവരുമെങ്കിലും യുജിസിയുടെ അംഗീകാരവും കോഴ്സുകളുടെ അംഗീകാരവും ആശങ്കയുളവാക്കുന്നതാണെന്ന് പ്രസിഡന്റ് കെബിഎം ഷെരീഫും സെക്രട്ടറി ടിവി വിജയനും അറിയിച്ചു.
Post a Comment
0 Comments