Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് സൈബര്‍ വിംഗ് പ്രവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യം: എംസി ഖമറുദ്ദീന്‍ എംഎല്‍എ

കാസര്‍കോട് (www.evisionnews.co): രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടത്തില്‍ സജീവമായി പങ്ക് കൊള്ളുന്ന മുസ്ലിം ലീഗിന് എതിരെ വരുന്ന എല്ലാ കുപ്രചരണങ്ങളും കൂരമ്പുകളും നേരിടുന്ന ഒരു മാസിഡോണ്‍ യുഗമായി നമ്മുടെ സൈബര്‍ വിങ്ങിലെ പ്രവര്‍ത്തകര്‍ മുന്നോട്ട് വരുന്നത് വളരെ സന്തോഷകരമായ പ്രവര്‍ത്തനമാണെന്ന് എം.സി ഖമറുദീന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു.
കാസേര്‍കോട് ജില്ലാ പച്ചപ്പടയുടെ കാവല്‍ക്കാര്‍ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ഉദ്ഘാടനവും ചന്ദ്രിക ക്യാമ്പയിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു കൊണ്ട് ഓണ്‍ലൈനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം അഖിലേന്ത്യാ തലത്തില്‍ മതേതര ശക്തിയായ കോണ്‍ഗ്രസുമായി സഹകരിച്ചു മാത്രമേ പോരാടാന്‍ പറ്റുകയുള്ളു. എന്നാല്‍ കേരളത്തില്‍ സിപിഎംന്റെ നിലപാട് ഫാസിസ്റ്റ് ശക്തികളെ എതിര്‍ക്കുന്നെന്ന് പറഞ്ഞ് തന്നെ ഫാസിസ്റ്റ് ശക്തികളെ ശക്തിപ്പെടുത്തുന്ന വഞ്ചനാപരമായ നിലപാടാണ് ഇടത് പക്ഷങ്ങള്‍ വിശിഷ്യ കമ്മ്യൂണിസ്റ്റ് ശക്തികള്‍ ചെയ്ത് വരുന്നത്. സിപിഎം ന്റെ സൈബര്‍ വിങ്ങിന്റെ ആളുകള്‍ ശക്തമായി പോരാടുന്നത് മുസ്ലിം ലീഗുമായാണ്. സിപിഎമ്മും ബിജെപിയും ഒരു അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ് കളിക്കുന്നത്. പല കാര്യങ്ങളിലും ലാവ്‌ലിന്‍ കേസ് തുടങ്ങി നിരവധി പ്രശ്‌നങ്ങളില്‍ അവര്‍ ഒത്തുകളിച്ചു കൊണ്ടിരിക്കുകയാണ്. ബിജെപി ആര്‍എസ്എസ് ബജറഗദള്‍ ശക്തികളോട് സോഫ്റ്റ് കോര്‍ണര്‍ നയമാണ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സന്ദര്‍ഭങ്ങളില്‍ നമ്മുടെ സൈബര്‍ വിങ്ങിന്റെ പ്രവര്‍ത്തനം കാലത്തിന്റെ ആവശ്യമാണ്. 

ചന്ദ്രിക പത്രത്തിന്റെ ആരംഭ സംഭവങ്ങള്‍ അദ്ദേഹം വിവരിച്ചു. തലശേരിയിലെ ഒരു ചായ കടയിലെ സായാഹ്ന ചര്‍ച്ചയിലൂടെയാണ് ചന്ദ്രിക ആശയം ഉദിച്ചതും മഹാനായ സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ നേതൃത്വത്തില്‍ വളര്‍ന്നു വികസിച്ചതും കേരളത്തിലെ സാഹിത്യ ലോകം കണ്ട ചരിത്രമാണെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.

മുസ്ലിം ലീഗ് ദേശീയ കൗണ്‍സിലര്‍ കെ.ഇ.എ ബക്കര്‍ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പി.പി ഷൈജല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ സംസാരിച്ചു. പ്രവാസി ലീഗ് തൃക്കരിപ്പൂര്‍ മണ്ഡലം ട്രഷറര്‍ യൂസുഫ് ഹാജി പടന്ന ആശംസ പറഞ്ഞു. മുസ്ലിം ലീഗ് സൈബര്‍ പോരാളി യാസര്‍ എടപ്പാള്‍ സൈബര്‍ വിംഗിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് വിവരിച്ച് ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ കരീം വേങ്ങാട് സ്വാഗതവും ഗ്രൂപ്പിന്റെ നിയമാവലിയെ കുറിച്ചും സംസാരിച്ചു. ഗ്രൂപ്പ് അഡ്മിന്‍ ബഷീര്‍ ചിത്താരി സ്വാഗതം പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad