Type Here to Get Search Results !

Bottom Ad

വാക്‌സിന്‍ പരീക്ഷിച്ചയാള്‍ക്ക് അജ്ഞാത രോഗം: ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവച്ചു

 
ദേശീയം (www.evisionnews.co): ലോകം പ്രതീക്ഷയോടെ കാത്തിരുന്ന കോവിഡ് വാക്സിന്റെ പരീക്ഷണം ഓക്‌സ്ഫഡ് സര്‍വകലാശാല നിര്‍ത്തിവെച്ചു. വാക്‌സിന്‍ കുത്തിവെച്ച വൊളന്റിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനാലാണ് പരീക്ഷണം നിര്‍ത്തിയത്. ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ അസ്ട്ര സെനേക്കയുമായി ചേര്‍ന്ന് വികസിപ്പിച്ച വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് നിര്‍ത്തിയത്. രോഗം വാക്‌സിന്റെ പാര്‍ശ്വഫലമെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.

ഇന്ത്യയിലെ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ പരീക്ഷണത്തോട് സഹകരിച്ചിരുന്നു. വാക്സിന്‍ വിജയമായാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ ഉണ്ടാക്കിയിരുന്നു. പരീക്ഷണം നിലച്ചതില്‍ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്രസെനേക അറിയിച്ചു. പാര്‍ശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരും. പരീക്ഷണത്തില്‍ പങ്കെടുക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ സുരക്ഷ പ്രധാനമാണെന്നും കമ്പനി വിശദീകരിച്ചു. വാര്‍ത്ത പുറത്തുവന്നതോടെ അസ്ട്രസെനേകയുടെ ഓഹരികളില്‍ ഇടിവുണ്ടായി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad