കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ ഒറ്റദിവസം 319 രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ജാഗ്രത ഊര്‍ജിതപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എവി രാംദാസ് പറഞ്ഞു. നിയന്ത്രണങ്ങളില്‍ വലിയതോതില്‍ ഇളവ് വരുത്തിയതോടെ സമ്പര്‍ക്ക വ്യാപന കേസുകള്‍ ജില്ലയിലാകെ വര്‍ധിച്ചു. ഇന്ന് മാത്രം 290 കേസുകള്‍ സമ്പര്‍ക്കത്തിലൂടെയാണ്. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും നഗരഗ്രാമ വ്യത്യാസങ്ങളില്ലാതെ കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കയുണര്‍ത്തുന്നു.
കേസുകളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധനവിനോടൊപ്പം മരണനിരക്കിലും വര്‍ധനവുണ്ടാകുന്നതും ആശങ്കപ്പെടുത്തുന്നു. ഇതിനകം അറുപത്തി നാല് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 7860 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 642 പേര്‍ വിദേശത്ത് നിന്നെത്തിയവരും 475 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 6743 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 5795 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. വീടുകളില്‍ 3981 പേരും സ്ഥാപനങ്ങളില്‍ 1160 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5141 പേരാണ്. പുതിയതായി 208 പേരെ കൂടി നിരീക്ഷണത്തിലാക്കി.
ഇന്ന് മൂന്നു നഗരസഭയിലും 33 പഞ്ചായത്ത് പരിധിയിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഏറെയും രോഗികള്‍ കാഞ്ഞങ്ങാട് നഗരസഭയില്‍ നിന്നാണ്. 39 പേര്‍. മടിക്കൈ പരിധിയില്‍ 38 പേര്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. കാഞ്ഞങ്ങാട്- 39, മടിക്കൈ- 38, കിനാനൂര്‍ കരിന്തളം- 26, മംഗല്‍പാടി- 25, അജാനൂര്‍- 23, കാസര്‍കോട് - 22, നീലേശ്വരം- 21, ഉദുമ- 18, മുളിയാര്‍- 12, ബദിയടുക്ക- 9, മധൂര്‍- 7, ചെമ്മനാട്, മഞ്ചേശ്വരം, കുമ്പള, പള്ളിക്കര, പിലിക്കോട്- 6 വീതം, ചെങ്കള, ദേലംപാടി- 5 വീതം, കോടോം ബേളൂര്‍, ചെറുവത്തൂര്‍, കയ്യൂര്‍ ചീമേനി, പടന്ന, ഈസ്റ്റ് എളേരി, പുത്തിഗെ, തൃക്കരിപ്പൂര്‍, ബേഡഡുക്ക- 3 വീതം, മൊഗ്രാല്‍ പുത്തൂര്‍, മീഞ്ച, പനത്തടി, കള്ളാര്‍, കുറ്റിക്കോല്‍ - 2 വീതം, ബളാല്‍, കാറഡുക്ക, എന്‍മകജെ, പുല്ലൂര്‍ പെരിയ, വെസ്റ്റ് എളേരി -ഒന്നുവീതം.
Post a Comment
0 Comments