കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരസഭാ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കും ക്ലീനിംഗ് ജീവനക്കാര്‍ക്കുമായി നടത്തിയ കോവിഡ് പരിശോധനയില്‍ 32 പേര്‍ക്ക് പോസിറ്റീവ്. നഗരസഭാ കാര്യാലയം പത്തുദിവസത്തേക്ക് അടച്ചിട്ടു. ഒന്നിന് നടത്തിയ പരിശോധനയില്‍ മാത്രം 15 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്. ഇതില്‍ 8പേര്‍ നഗരസഭാ ജീവനക്കാരും ഏഴ് പേര്‍ ക്ലീനിംഗ് സ്റ്റാഫുമാണ്. ആരോഗ്യ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് കൂട്ടത്തോടെ കോവിഡ് ബാധ കണ്ടെത്തിയതോടെയാണ് നഗരസഭാകാര്യലയം അടച്ചിടാന്‍ തീരുമാനിച്ചത്. ഓണാവധി കഴിഞ്ഞ് നഗരസഭാ കാര്യാലയം ഇന്ന് തുറക്കേണ്ടതായിരുന്നു. ഇതിനിടയിലാണ് ഉദ്യോഗസ്ഥര്‍ക്കും ശുചീകരണം ജീവനക്കാര്‍ക്കും അടക്കം കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്.
Post a Comment
0 Comments