Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് 3215 പേര്‍ക്ക് കോവിഡ്: കാസര്‍കോട് 172 പേര്‍ക്ക്, 260പേര്‍ രോഗമുക്തരായി


ജില്ലയില്‍  172 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍ക്കെല്ലാം സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.  260 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

വീടുകളില്‍ 3946 പേരും സ്ഥാപനങ്ങളില്‍ 1186 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5132 പേരാണ്. പുതിയതായി 291 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1288  സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 267  പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.447  പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 74 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 158  പേരെ ഡിസ്ചാര്‍ജ് ചെയ്തു.

7422 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 621 പേര്‍ വിദേശത്ത് നിന്നെത്തിയവരും 461 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 6340  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 5582 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 58 ആയി. 1782 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

Post a Comment

0 Comments

Top Post Ad

Below Post Ad