ഉദുമ (www.evisionnews.co): പരവനടുക്കം കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. പനയാൽ നെല്ലിയടുക്കത്തെ രാജനാ (37)ണ് മരിച്ചത്. ബട്ടത്തൂർ ബീവറേജ് ചുമട്ടുതൊഴിലാളിയായ രാജൻ പനിയെതുടർന്ന് ഒരാഴ്ചയായി ഉദുമ കുണ്ടംകുളം പാറയിലെ ഭാര്യ വീട്ടിൽ വിശ്രമത്തിലായിരുന്നു.
ഇന്ന് ഉദുമ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ കണ്ട് നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് പരവനടുക്കം കോവിഡ് ചികിത്സാ കേന്ദ്രത്തിൽ മാറ്റിയെങ്കിലും രാത്രിയോടെ മരിച്ചു. ഐഎൻടിയുസി പള്ളിക്കര മണ്ഡലം പ്രസിഡൻ്റാണ്. നെല്ലിയടുക്കം കോളനിയിലെ രാമകൃഷ്ണന്റെയും രാധയുടെയും മകനാണ്. ഭാര്യ: കെഎം സുമതി. മകൻ: അക്ഷിത്.
Post a Comment
0 Comments