മഞ്ചേശ്വരം (www.evisionnews.co): പിക്കപ്പ് വാനില്‍ കടത്തിയ 175 കിലോ കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശികളടക്കം മൂന്നുപേര്‍ ബണ്ട്വാളില്‍ പോലീസിന്റെ പിടിയിലായി. മഞ്ചേശ്വരം മിയാപദവ് ചികര്‍പാതയിലെ ഇബ്രാഹിം അര്‍ഷാദ് (26), ഹൊസങ്കടിയിലെ മുഹമ്മദ് ഷഫീഖ് (31), ദക്ഷിണ കന്നഡ ബണ്ട്വാള്‍ കന്യാനയിലെ കലന്തര്‍ഷാഫി (26) എന്നിവരെയാണ് പുത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച പിക്കപ്പ് വാനും ഇതിന് സംരക്ഷണമായി വന്ന കാറും കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് 6.30 മണിയോടെ ബണ്ട്വാള്‍ കെദില പാട്രകോടിയില്‍ പുത്തൂര്‍ റൂറല്‍ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിക്കപ്പ് വാന്‍ തടഞ്ഞ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. അറസ്റ്റിലായവര്‍ പല കേസുകളിലും പ്രതിയാണ്. ഇബ്രാഹിം ഒമ്പത് കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കലന്തറിനെതിരെ വിടല്‍ പോലീസ് സ്റ്റേഷനില്‍ ഒരു വധശ്രമക്കേസും രണ്ടു കഞ്ചാവ് കടത്ത് കേസുകളും കാവൂര്‍ സ്റ്റേഷില്‍ ഒരു കഞ്ചാവ് കടത്തുകേസും നിലനില്‍ക്കുന്നുണ്ട്.
Post a Comment
0 Comments