കാസര്‍കോട് (www.evisionnews.co): രണ്ടുതവണ പുനര്‍നിര്‍മിച്ച സംരക്ഷണഭിത്തി മൂന്നാമതും തകര്‍ന്നു. കുറ്റിക്കോല്‍ പഞ്ചായത്ത് നാലാം വാര്‍ഡ് ഒറ്റമാവുങ്കാലില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു ഉദ്ഘാടനം ചെയ്ത ഒറ്റമാവുങ്കാല്‍ കോളനി നടപ്പാതയുടെ സംരക്ഷണഭിത്തിയാണ് വീണ്ടും തകര്‍ന്നത്.
പണിപൂര്‍ത്തിയായി ഉദ്ഘാടനം ചെയ്ത് ഒരുമാസത്തിനകം സംരക്ഷണ ഭിത്തി കഴിഞ്ഞ മാസം 18ന് തകര്‍ന്നുവീണിരുന്നു. ഇതേതുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സംരക്ഷണഭിത്തി പുനര്‍നിര്‍മിക്കുകയും നിര്‍മാണത്തിലെ അശാസ്ത്രീയത കാരണം ഒരാഴ്ചക്കകം വീണ്ടും തകര്‍ന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വീണ്ടും ഫണ്ട് പാസാക്കി പുനര്‍നിര്‍മിച്ചെങ്കിലും മൂന്നാമതും ഭിത്തി തകര്‍ന്നുവീണ് വശത്തെ റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്.
നിര്‍മാണത്തിലെ അശാസ്ത്രീയതയും അഴിമതിയുമാണ് തുടര്‍ച്ചയായ തകര്‍ച്ചക്ക് കാരണമെന്ന് കോണ്‍ഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് മുളിയാര്‍ ബ്ലോക്ക് പ്രസിഡന്റ് ബലരാമന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ കെഎസ്യു ജില്ലാ സെക്രട്ടറി മാര്‍ട്ടിന്‍ അബ്രഹാം മണ്ഡലം, കോണ്‍ഗ്രസ് സെക്രട്ടറി രതീഷ് ബേത്തലം, കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് സണ്ണി പടുപ്പ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ എംഎച്ച് ഷാഫി ഏണിയാടി, മിഥിലാജ് ഏണിയാടി സംഭവസ്ഥലം സന്ദര്‍ശിച്ചു.
Post a Comment
0 Comments