തിരുവനന്തപുരം (www.evisionnews.co): സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തം ഉണ്ടായ സാഹചര്യത്തില്‍ അട്ടിമറിശ്രമം ആരോപിച്ച് ബിജെപിയുടെയും കോണ്‍ഗ്രസിന്റയും നേതൃത്വത്തില്‍ പ്രതിഷേധം. പ്രവര്‍ത്തകരുടെ പ്രതിഷേധം സംഘര്‍ഷാവസ്ഥയില്‍ എത്തിയതിനെ തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് സെക്രട്ടേറിയറ്റ് കവാടത്തിന് മുന്നില്‍ നിന്നും അറസ്റ്റ് ചെയ്ത് നീക്കി.
സെക്രട്ടേറിയറ്റില്‍ തീകത്തിച്ചതാണെന്ന് ബി.ജെ.പിയും കോണ്‍ഗ്രസും ആരോപിച്ചു. തീപിടുത്തത്തില്‍ ഏതാനും ഫയലുകള്‍ കത്തി നശിച്ചു എന്നാണ് റിപ്പോര്‍ട്ട്. അഗ്‌നിശമന സേന എത്തി തീ അണച്ചു. തീപിടുത്തത്തില്‍ ആളപായമില്ല. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോള്‍ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കമ്പ്യൂട്ടറില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ജീവനക്കാര്‍ പറഞ്ഞു.
അതേസമയം ജിഐഎ പൊളിറ്റിക്കല്‍ ഓഫീസിലാണ് തീപിടുത്തം ഉണ്ടായതെന്ന് ഫയര്‍ഫോഴ്‌സ് പറഞ്ഞു. സുപ്രധാന ഫയലുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. റൂം ബുക്കിംഗുമായി ബന്ധപ്പെട്ട ഫയലുകള്‍ വെച്ചിരിക്കുന്ന റാക്കിലാണ് തീ പിടുത്തം ഉണ്ടായത്. ബാക്കി ഫയലുകള്‍ സുരക്ഷിതമെന്നും പൊതുഭരണ വകുപ്പ് അറിയിച്ചു.
Post a Comment
0 Comments