കാസര്‍കോട് (www.evisionnews.co): ചന്ദ്രഗിരി ലയണ്‍സ് ക്ലബ് 2020-21 ലേക്കുള്ള ഭാരവാഹികള്‍ ചുമതലയേറ്റു. പ്രസിഡന്റ് സിഎല്‍ അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ജോയിന്റ് ക്യാബിനറ്റ് സെക്രട്ടറി അഡ്വ. വിനോദ് കുമാര്‍ എംജെഎഫ് ഇന്‍സ്റ്റാളിംഗ് ഓഫീസറായിരുന്നു. സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ തെക്കില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ ഈ വര്‍ഷത്തെ റെസ്‌പോന്‍സിബള്‍ സിറ്റിസണ്‍ ഓഫ് ഇയര്‍ അവാര്‍ഡ് അഷ്‌റഫ് എടനീരിന് അഡ്വ. വിനോദ് കുമാര്‍ സമ്മാനിച്ചു. വിപി ഫാറൂഖ് കാസ്മി, പ്രശാന്ത് ജിനായര്‍, വി. വേണുഗോപാല്‍, ഇഖ്ബാല്‍ പട്ടുവത്തില്‍, ജലീല്‍ മുഹമ്മദ്, ടികെ അബ്ദുല്‍ നസീര്‍ അഷറഫ് എംബി മൂസ, എംഎം നൗഷാദ് പിബി അബ്ദുല്‍ സലാം, ഷംശീര്‍ റസൂല്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: ഫാറൂഖ് കാസ്മി (പ്രസി), ഇഖ്ബാല്‍ പട്ടുവത്തില്‍, കെസി ഇര്‍ഷാദ്, എക.ഫൈസല്‍ (വൈസ് പ്രസി) ഷംസീര്‍ റസൂല്‍ (സെക്ര), ഷാഫി എ. നെല്ലിക്കുന്ന് (ജോ സെക്ര), അഷറഫ് ഐവ (ട്രഷ), സിയു മുഹമ്മദ് ചേരൂര്‍ (മെമ്പര്‍ഷിപ്പ് കമ്മിറ്റി ചെയര്‍), എംഎ സിദ്ദീഖ് (സര്‍വീസ് ചെയര്‍), എംഎഎച്ച് സുനൈഫ്, (ടേമര്‍), ടി ശിഹാബ് (ടേല്‍ ട്വിസ്റ്റര്‍), മുജീബ് അഹമ്മദ് (പിആര്‍ഒ), ടിഡി നൗഫല്‍ (അഡ്മിനിസ്റ്റേറ്റര്‍), ലയണസ്സ് ക്ലബ്: റൂബി കെഎ മുഹമ്മദ് (പ്രസി), ബീബി സുമയ്യ (സെക്ര), ഷബാന ഷാഫി (ട്രഷ), ലിയോ ക്ലബ്: മുഹമ്മദ് ഷമാന്‍ ഷാഫി (പ്രസി), ഹാഫിസ് അഹമ്മദ് (വൈസ് പ്രസി), ഹഫ്‌സ ലിയാന കാപ്പില്‍ (സെക്ര), സൈനബ് മഹാവിഷ് (ജോ സെക്ര), നഫീസത്ത് നിബ (ട്രഷ).
Post a Comment
0 Comments