കേരളം (www.evisionnews.co): അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന പിരിക്കാന്‍ പൊതുമേഖല സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നുവെന്ന് പരാതി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓണ്‍ലൈന്‍ ബാങ്കിങ്ങ് സംവിധാനമായ യോനോ ആപ്പിലൂടെയാണ് കേന്ദ്ര സര്‍ക്കാര്‍ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന ചെയ്യാന്‍ പരസ്യം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്.
സൈറ്റില്‍ പരസ്യമുള്ള സമയത്ത് ആപ്പില്‍ ലോഗിന്‍ ചെയ്യുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താവിന് രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന ചെയ്യുക എന്നാവശ്യപ്പെടുന്ന ലിങ്ക് കാണാന്‍ കഴിയും. പേജിന്റെ താഴെ ശ്രീറാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര എന്ന അക്കൗണ്ട് പേരും നമ്പറും ഐ.എഫ്.എസി കോഡുമടക്കമാണ് പ്രത്യക്ഷപ്പെട്ടത്. അതിന് താഴെയായി എസ്.ബി.ഐ.യുടെ യു.പി.ഐ കോഡും രേഖപ്പെടുത്തിയിരുന്നു.
പരസ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എസ്.ബി.ഐ ഉപയോഗപ്പെടുത്തി രാജ്യത്ത് രാമ ക്ഷേത്രം നിര്‍മിക്കുന്നതിനുള്ള സംഭാവന പിരിക്കുന്ന നടപടിക്കെതിരെ കടുത്ത വിമര്‍ശനമാണ് ബേങ്കിംഗ് മേഖലയില്‍ നിന്നുള്‍പ്പെടെ ഉയര്‍ന്നുവരുന്നത്.
Post a Comment
0 Comments