കാസര്‍കോട് (www.evisionnews.co): കുമ്പള നായ്ക്കാപ്പിലെ ഹരീഷന്റെ കൊലപാതകത്തിന് പിന്നില്‍ നാലംഗ സംഘം. കേസിലെ പ്രതികളില്‍ പ്രധാനപങ്കാളി കുമ്പള ബദിയടുക്ക റോഡിലെ പെട്രോള്‍ പമ്പിനു സമീപത്തെ ശ്രീകുമാര്‍ എന്ന ശരത്തിനെ അറസ്റ്റു ചെയ്തതോടെ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നു.
അതേസമയം കൊലയാളിയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ ചൊവ്വാഴ്ച്ച വൈകിട്ട് ശാന്തിപ്പള്ളത്തിനു സമീപം ചേഡി ഗുമ്മയിലെ കാടിനുള്ളില്‍ തൂങ്ങി മരിച്ച കുണ്ടങ്കറടുക്ക എസ്.സി കോളനിയിലെ മണികണ്ഠന്‍, റോഷന്‍ എന്നിവര്‍ കേസിലെ രണ്ടും മൂന്നും പ്രതികളാണെന്നും വ്യക്തമായി. സൂരംബയലിലെ എണ്ണ മില്ലില്‍ തൊഴിലാളിയായിരുന്ന ഹരീഷനെ തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് വെട്ടിക്കൊന്നത്.
Post a Comment
0 Comments