കാസര്‍കോട് (www.evisionnews.co): ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ ശക്തം. ഉപ്പള ബായാര്‍ മുളിഗദ്ദെയില്‍ മണ്ണിടിഞ്ഞുവീണ് 15ലധികം കുടുംബങ്ങളെ മാറ്റിത്താമസിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് മണ്ണിടിഞ്ഞത്. കുന്നിന്റെ ഒരു ഭാഗം ശക്തമായ മഴയില്‍ ഇടിഞ്ഞ് വീടുകള്‍ക്ക് മുകളില്‍ വീഴുകയായിരുന്നു. ശബ്ദം കേട്ട് വീട്ടില്‍ നിന്ന് പുറത്തേക്കോടിയതിനാല്‍ വന്‍ അപകടം ഒഴിവായി.
ഭീമനടി കൊന്നക്കാട് മണ്ണിടിച്ചിലിനെ തുടര്‍ന്ന് മൂത്താടി കോളനിയിലെ ആറു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഉരുള്‍പൊട്ടിയതാണെന്നാണ് ആദ്യം സംശയിച്ചിരുന്നത്. ചൈത്രവാഹിനിപ്പുഴ കരകവിഞ്ഞതോടെ കാലിക്കടവ്- കുന്നുംകൈ റോഡില്‍ വെള്ളം കയറി. ചിറ്റാരിയ്ക്കാല്‍ പോലിസും വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ സുകുമാരന്റെയും നേതൃത്വത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. പെരുമ്പട്ട റേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ മാറ്റി. മാങ്ങോട്- നര്‍ക്കിലക്കാട് റോഡിലും വെള്ളം കയറി.
Post a Comment
0 Comments