Type Here to Get Search Results !

Bottom Ad

കൊണ്ടോട്ടിയില്‍ കണ്ടത് മഹാമാരിയ്ക്കു പോലും തോല്‍പ്പിക്കാനാവാത്ത സഹജീവി സ്‌നേഹം: മലപ്പുറത്തുകാരുടെ നന്മയ്ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ


കേരളം (www.evisionnews.co): പെരുമഴയ്ക്കും കോവിഡെന്ന മഹാമാരിക്കും തോല്‍പ്പിക്കാനാവാത്ത സഹജീവി സ്‌നേഹമാണ് കൊണ്ടോട്ടിക്കാര്‍ ഇന്നലെ കാണിച്ചു തന്നത്. വിമാനം തകര്‍ന്ന് വീണെന്ന് അറിഞ്ഞതും മറ്റൊന്നും നോക്കാതെയുള്ള രക്ഷാപ്രവര്‍ത്തനമാണ് നാട്ടുകാര്‍ നടത്തിയത്. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി എത്തിയ വിമാനമായതിനാല്‍ പലര്‍ക്കും കോവിഡ് ഉണ്ടായിരുന്നിരിക്കാം. 

പക്ഷേ രോഗം പടരുമെന്ന ഭീതിയൊന്നും ആ നിമിഷം അലട്ടതെ വിവരം അറിഞ്ഞ് വാഹനവുമായി എത്തിയവര്‍ ആരെയും കാക്കാതെ ഓരോരുത്തരെയും ആശുപത്രികളില്‍ എത്തിച്ചു. സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് ഇന്നലെ രാത്രി കരിപ്പൂരില്‍ നടന്നത്.

കണ്ടെയിന്‍മെന്റ് സോണിലുളള പ്രദേശമായിരുന്നു അപകടം നടന്ന വിമാനത്താവളവും കൊണ്ടോട്ടിയെന്ന പ്രദേശവും. എന്നാല്‍ മലപ്പുറത്തെ നാട്ടുകാര്‍ തുടക്കത്തില്‍ തന്നെ കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തി. രാത്രിയും മഴയും ഒന്നും വകവെയ്ക്കാതെയാണ് വലിയൊരു ശബ്ദം കേട്ടപ്പോള്‍ തന്നെ അപകടം നടന്ന സ്ഥലത്തേക്ക് നാട്ടുകാര്‍ ഓടിയെത്തിയത്. അപകടം നടന്നയുടന്‍ ഓടിയെത്തിയ ഈ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ നേതൃത്വം നല്‍കിയതും.

Post a Comment

0 Comments

Top Post Ad

Below Post Ad