കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ മഴ ശക്തിപ്പെടുന്നതിനും കാര്യങ്കോട് പുഴയില്‍ വീണ്ടും വെള്ളം ഉയരുന്നതിനും സാധ്യതയുണ്ട്. അതിനാല്‍ ആ പ്രദേശത്തുള്ള വരെ കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് മാറിതാമസിപ്പിക്കുന്നതിന് റവന്യു അധികൃതര്‍ക്ക് ആവശ്യമായ എല്ലാ ഉത്തരവുകളും നല്‍കിയിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് ബന്ധുവീടുകളിലും സൗകര്യപ്രദമായി മാറി താമസിക്കണം. മാലോത്ത്, കിനാനൂര്‍,കരിന്തളം വില്ലേജ് പരിധികളില്‍ മുന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
Post a Comment
0 Comments