കാസര്‍കോട് (www.evisionnews.co): ചന്ദ്രഗിരി ലയണ്‍സ് ക്ലബ് ഈ വര്‍ഷത്തെ മികച്ച പൊതുപ്രവര്‍ത്തകനുള്ള റെസ്‌പോന്‍സിബള്‍ സിറ്റിസണ്‍ ഓഫ് ഇയര്‍ അവാര്‍ഡ് അഷ്‌റഫ് എടനീരിന് സമ്മാനിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായതിനും, നിസ്വാര്‍ത്ഥ സാമൂഹ്യ സേവനത്തിനമാണ് അഷ്‌റഫ് എടനീറിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ഡിസ്ട്രിക്ട് ജോയിന്റ് ക്യാബിനറ്റ് സെക്രട്ടറി അഡ്വ. വിനോദ് കുമാര്‍ അവാര്‍ഡ് സമ്മാനിച്ചു.
പ്രസിഡന്റ് സിഎല്‍ അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ തെക്കില്‍ വി.പി ഫാറൂഖ് കാസ്മി, റീജിയനല്‍ ചെയര്‍പേഴ്‌സണ്‍ പ്രശാന്ത് ജി. നായര്‍, സോണ്‍ ചെയര്‍പേഴ്‌സണ്‍ വി. വേണുഗോപാല്‍, മുന്‍ സോണ്‍ ചെയര്‍പേഴ്‌സണ്‍ എംബി ഹനീഫ, ഇഖ്ബാല്‍ പട്ടുവത്തില്‍, ജലീല്‍ മുഹമ്മദ്, അബ്ദുല്‍ നസീര്‍ ടി.കെ, അഷറഫ് എംബി മൂസ, എംഎം നൗഷാദ്, അഷ്‌റഫ് ഐവ, എകെ ഫൈസല്‍, റഹീസ് മുഹമ്മദ്, മജീദ് ബെണ്ടിച്ചാല്‍ സംബന്ധിച്ചു. പ്രോഗ്രാം ഡയറക്ടര്‍ പിബി അബ്ദുല്‍ സലാം സ്വാഗതവും ഷംശീര്‍ റസൂല്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments