കാസര്‍കോട് (www.evisionnews.co): കുമ്പള നായ്ക്കാപ്പില്‍ ഓയില്‍ മില്‍ ജോലിക്കാരനായ ഹരീഷിനെ (38) വെട്ടിക്കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതികള്‍ സഞ്ചരിച്ചെന്ന് കരുതുന്ന കാര്‍ കണ്ടെത്തി. കാസര്‍കോട് ഉളിയത്തടുക്കയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. കാര്‍ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തി. കാറോടിച്ച കുമ്പളയിലെ യുവാവ് ഒളിവിലാണ്. നാലാം പ്രതിയായ ഇയാള്‍ക്കായി പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റിമാന്റില്‍ കഴിയുന്ന മുഖ്യപ്രതി ശ്രീകുമാറി (26)നെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലീസ് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. രണ്ടാം പ്രതി റോഷന്‍, മൂന്നാം പ്രതി മണികണ്ഠന്‍ എന്നിവരെ പോലീസ് തിരയുന്നതിനിടയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മരിച്ചതിനാല്‍ ഇവരെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കും. മണല്‍ ജോലിക്കാണെന്ന് പറഞ്ഞാണ് ഇരുവരെയും ശ്രീകുമാര്‍ വീട്ടില്‍ നിന്നും ഇറക്കി കൊണ്ടുപോയതെന്ന് യുവാക്കളുടെ ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയത്.
Post a Comment
0 Comments