കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ വെള്ളിയാഴ്ച പത്തു വയസിന് താഴെയുള്ള 11 കുട്ടികള്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ കുമ്പളയിലെ ഏഴ് മാസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടും. തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ നാലു കുട്ടികള്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, കുമ്പളയിലെ രണ്ടു കുട്ടികള്‍ വീതം, നീലേശ്വരത്തെ ഒരു കുട്ടി എന്നിങ്ങനെയാണ് ഇന്ന് പഞ്ചായത്തടിസ്ഥാനത്തില്‍ രോഗം സ്ഥിരീകരിച്ച പത്തു വയസിന് താഴെയുള്ള കുട്ടികളുടെ എണ്ണം. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അറുപത് വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകളടക്കം ഒമ്പതുപേരും ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.
Post a Comment
0 Comments