Type Here to Get Search Results !

Bottom Ad

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജരാവുക: മുസ്ലിം ലീഗ്


കാസര്‍കോട് (www.evisionnews.co): തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും പ്രവര്‍ത്തകരും സജ്ജരാകണമെന്ന് മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടെയും നിയോജക മണ്ഡലം പ്രസിഡണ്ട് ജനറല്‍ സെക്രട്ടറിമാരുടെയും ഓണ്‍ലൈന്‍ യോഗം ആവശ്യപ്പെട്ടു.

ഇടതുപക്ഷ സര്‍ക്കാറിന്റെ ദുര്‍ഭരണത്തിനും അഴിമതി സ്വജനപക്ഷപാതത്തിനെതിരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാര വികേന്ദ്രികരണത്തെ അട്ടിമറിക്കുകയും ഫണ്ട് വിഹിതം വെട്ടി ചുരുക്കുകയും ചെയ്തവര്‍ക്കെതിരെയുമുള്ള വിധിയെഴുത്തായി തെരഞ്ഞെടുപ്പിനെ മാറ്റുകയും യു.ഡി.എഫിന്റെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.ഇ അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. 

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി സെപ്തംബര്‍ 10 നകം പഞ്ചായത്ത് മുന്‍സിപ്പല്‍ കമ്മിറ്റികള്‍ വിളിച്ച് ചേര്‍ക്കാനും സെപ്തംബര്‍ ഒന്നു മുതല്‍ 20 വരെ ചന്ദ്രിക വാര്‍ഷിക സ്ഥിരം വരിക്കാരെ ചേര്‍ക്കല്‍ ക്യാമ്പയിന്‍ വന്‍ വിജയമാക്കാനും യോഗം തീരുമാനിച്ചു. കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എം.എസ് മുഹമ്മദ് കുഞ്ഞി, വി.കെ.പി.ഹമീദലി, എ.ജി.സി ബഷീര്‍, കെ.മുഹമ്മദ് കുഞ്ഞി, വി.പി.അബ്ദുല്‍ ഖാദര്‍, വി.കെ ബാവ, പി.എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, കെ.എം ശംസുദ്ധീന്‍ ഹാജി, എം.പി ജാഫര്‍, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, ടി.എ മൂസ, അഡ്വ. എം.ടി.പി കരീം, അബ്ദുല്‍ റഹ്മാന്‍ വണ്‍ ഫോര്‍, എ.ബി ഷാഫി, കെ. അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, എം. അബ്ബാസ് പ്രസംഗിച്ചു. സെക്രട്ടറി അസീസ് മരിക്കെ നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad