Type Here to Get Search Results !

Bottom Ad

കോവിഡ് ടെസ്റ്റ് ഇനി വീട്ടില്‍ വന്ന് സാമ്പിള്‍ ശേഖരിക്കും

കാസര്‍കോട് (www.evisionnews.co): വിദേശ രാജ്യങ്ങളിലേക്ക് പോവുന്നവര്‍, അന്യ സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍, ഓപ്പറേഷന്‍ വേണ്ടിവരുന്ന രോഗികള്‍, പ്രസവത്തിനു മുമ്പുള്ള നോണ്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ്, വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കോളജുകളില്‍ പ്രവേശനം ലഭിക്കാനും മറ്റും ഐസിഎംആര്‍, ദുബൈ പ്യൂര്‍ ഹെല്‍ത്ത് എന്നിവ അംഗീകൃത റിസള്‍ട്ട് 24 മണിക്കൂറിനുള്ളില്‍ വാട്ട്സ്ആപ്പ്/ മെയില്‍ ആയി അയച്ചു കൊടുക്കുന്ന പദ്ധതിയുമായി കാസര്‍കോട് ഹെല്‍ത്ത് മാള്‍.

കേരളത്തിലെ ഐസിഎംആര്‍ അംഗീകൃത ലബോറട്ടറിയായ മൈക്രോ ഹെല്‍ത്തിന്റെയും കാസര്‍കോട് ഹെല്‍ത്ത് മാളും സംയുക്തമായിട്ടാണ് ജില്ലയില്‍ അംഗീകൃത സാംബിള്‍ കളക്ടര്‍ വീട്ടില്‍ വന്നു സ്രവം പരിശോധനക്ക് എടുക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. വീട്ടില്‍ വന്ന് നേരിട്ട് സാമ്പിള്‍ ശേഖരിക്കുന്നത് കോവിഡ് രോഗികളുമായി ഇടപെടല്‍ ഇല്ലാതാക്കുന്നതോടൊപ്പം കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുന്നുവെന്നതാണ് പദ്ധതിയുടെ ഗുണം.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 9744 1000 63, 7736688045 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

Post a Comment

0 Comments

Top Post Ad

Below Post Ad