Type Here to Get Search Results !

Bottom Ad

കോവിഡ്: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു

ദേശീയം (www.evisionnews.co): മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജി (84) അന്തരിച്ചു. കോവിഡ് വൈറസ് രോഗബാധ മൂലം ആശുപത്രിയില് ചിതിത്സയിലായിരുന്നു. ഡല്‍ഹി കരസേന ആശുപത്രിയിലാണ് മരണം. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ മോശമായെന്നാണ് ഡല്‍ഹി ആര്‍മി റിസര്‍ട്ട് ആന്‍ഡ് റഫറല്‍ ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

മകന്‍ അഭിജിത് മുഖര്‍ജിയാണ് അദ്ദേഹത്തിന്റെ മരണം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്. 2015 സെപ്തംബറിലാണ് പ്രണബ് മുഖര്‍ജിയുടെ ഭാര്യ സുവ്ര മുഖര്‍ജി അന്തരിച്ചത്. അഭിജിത് മുഖര്‍ജി, ശര്‍മ്മിഷ്ഠ മുഖര്‍ജി, ഇന്ദ്രജിത് മുഖര്‍ജി എന്നിവര്‍ മക്കളാണ്. പതിഭ പാട്ടീല്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് 2012 ജൂലൈ 25 നാണ് അദ്ദേഹം രാഷ്ട്രപതി സ്ഥാനത്തെത്തിയത്. വിവാദങ്ങള്‍ ഒഴിവാക്കി രാജ്യത്തുടനീളം യാത്ര ചെയ്ത് ജനങ്ങളുമായി ബന്ധം സ്ഥാപിച്ച് പ്രണബ് മുഖര്‍ജി അഞ്ചു വര്‍ഷം പരമോന്നത പദത്തില്‍ ഇരുന്നു. രാജ്യം അസഹിഷ്ണുതയിലേക്ക് പോകുമ്പോള്‍ തുല്യതയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു.

സ്വാതന്ത്ര്യ സമര സേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കമദ കിങ്കര്‍ മുഖര്‍ജിയുടെയും രാജലക്ഷ്മിയുടെയും മകനായി ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ബംഗാളിലെ മിറാതിയില്‍ 1935 ഡിസംബര്‍ 11 നായിരുന്നു ജനനം. പതിനൊന്ന് കിലോമീറ്റര്‍ നടന്നും പുഴ നീന്തികടന്നും സ്‌കൂളിലേക്ക് പോയിരുന്ന ബാല്യം, കൊല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് ഉന്നത ബിരുദങ്ങളുമായി പുറത്ത് എത്തിയ പ്രണബ് മുഖര്‍ജി യുഡി ക്‌ളര്‍ക്ക്, പത്രപ്രവര്‍ത്തകന്‍, അദ്ധ്യാപകന്‍ തുടങ്ങിയ റോളുകള്‍ പരീക്ഷിച്ചാണ് ഒടുവില്‍ ജനസഞ്ചയത്തിലേക്കിറങ്ങിയത്.

വികെ കൃഷ്ണമേനോന്റെ ഇലക്ഷന്‍ ഏജന്റായി തുടക്കം. ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തനായി 1969 ല്‍ ആദ്യം രാജ്യസഭയിലേക്കും പിന്നീട് കേന്ദ്ര മന്ത്രിസഭയിലേക്കും എത്തി. 1969 മുതല്‍ അഞ്ച് തവണ രാജ്യസഭയിലും 2004 മുതല്‍ രണ്ട് തവണ ലോക്‌സഭയിലും അംഗമായി. 23 വര്‍ഷം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയില്‍ അംഗമായിരുന്നു. 1973-74 കാലത്ത് വ്യവസായ-ധനകാര്യ വകുപ്പ് സഹമന്ത്രിയായാണ് കേന്ദ്രമന്ത്രിസഭയിലേക്കെത്തിയത്. 1982 ല്‍ ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായി. 1980 മുതല്‍ 1985 വരെ കോണ്‍ഗ്രസിന്റെ രാജ്യസഭാ കക്ഷി നേതാവുമായിരുന്നു. പ്ലാനിങ് കമ്മിഷന്‍ ഉപാധ്യക്ഷന്‍ (1991-1996), കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി (1993-1995), കേന്ദ്ര വിദേശകാര്യ മന്ത്രി (1995-1996, 2006-2009), കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി (2004-2006), കേന്ദ്ര ധനകാര്യ മന്ത്രി (2009-2012) സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2004 മുതല്‍ 2012 വരെ കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad