ന്യൂഡല്‍ഹി (www.evisionnews.co): കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയുമെന്ന് സോണിയ ഗാന്ധി. ഇക്കാര്യം സോണിയ നാളെ ചേരുന്ന കോണ്‍ഗ്രസ് പ്രവ4ത്തക സമിതി യോഗത്തെ അറിയിക്കും. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി സോണിയ ഗാന്ധി ആശയവിനിമയം നടത്തിയതായാണ് വിവരം.
നേതൃമാറ്റം ആവിശ്യമാണെന്ന് കാണിച്ച് സോണിയ ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കള്‍ കത്തെഴുതിയിരുന്നു. പാര്‍ട്ടിയില്‍ സമഗ്ര നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ കത്തയച്ചതിന് പിന്നാലെയാണ് സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷ പദവി ഒഴിയുമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇക്കാര്യം മറ്റുചില നേതാക്കന്മാരുമായി സോണിയ ഗാന്ധി പങ്കുവെച്ചെന്നാണ് സൂചന.
നാളെ ചേരുന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയ ഗാന്ധി ഈ തീരുമാനം അറിയിക്കും. അധ്യക്ഷ സ്ഥാനം തുടരാനാകില്ലെന്ന് നേരത്തെ തന്നെ സോണിയ വ്യക്തമാക്കിയതാണ്. പുറമെ ആനാരോഗ്യം രൂക്ഷവുമാണ്. ഇക്കാരണത്താല്‍ പല പൊതു പരിപാടികളില്‍ നിന്നും സോണിയ വിട്ടുനിന്നിരുന്നു. പകരം അധ്യക്ഷനാകണമെന്ന ഒരു വിഭാഗത്തിന്റെ ആവിശ്യം രാഹുല്‍ ഗാന്ധിയും അംഗീകരിച്ചിട്ടില്ല. നേതൃസ്ഥാനത്തേക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് രാഹുല്‍.
Post a Comment
0 Comments