കാസര്‍കോട് (www.evisionnews.co): മധൂരില്‍ പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു എംകൂര്‍ സ്വദേശിയായ നിര്‍മാണ തൊഴിലാളി വിനോദ് (35) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് പട്ള പാലത്തിന്റെ അടിയില്‍ നിന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ട് പുഴയില്‍ കുളിക്കവേ ഒഴുക്കില്‍പെടുകയായിരുന്നു. ഇതുകണ്ട കുളിക്കാനെത്തിയവര്‍ നാട്ടുകാരെ വിവരമറിയിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. പിന്നീട് പോലീസും ഫയര്‍ ഫോഴ്സും എത്തി തെരച്ചില്‍ നടത്തി. എന്നാല്‍ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അവിവാഹിതനായ വിനോദ് മധൂരിലെ കൊല്ലിയിലെ ബന്ധുവീട്ടില്‍ താമസിച്ചുവരികയായിരുന്നു. മൃതദേഹം കോവിഡ് പരിശോധനക്ക് ശേഷം പോസ്റ്റുമോര്‍ട്ടം നടത്തും.
Post a Comment
0 Comments