കാസര്‍കോട് (www.evisionnews.co): ഭിന്നശേഷിക്കാരിയായ 35കാരിയെ പീഡിപ്പിച്ച സിപിഎം പ്രവര്‍ത്തകനെ ബേഡകം പോലീസ് അറസ്റ്റുചെയ്തു. വീടിന്റെ കുളിമുറിയില്‍ ശാരീരികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അയല്‍വാസിയായ കുഞ്ഞിരാമനെ പോലീസ് അറസ്റ്റുചെയ്തത്. ഈമാസം 14ന് വൈകിട്ട് നാലിനാണ് സംഭവമെന്ന് യുവതിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.
വീട്ടില്‍ അതിക്രമിച്ച് കയറി ശാരീരികമായി ഉപദ്രവിക്കുകയും സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. രണ്ടുദിവസം കഴിഞ്ഞ് യുവതി അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരമറിയുന്നത്. യുവതിയുടെ ജീവനും കുടുംബത്തിനും ഭീഷണിയുണ്ടെന്നും സമാധാനമായി ജീവിക്കാനുള്ള സംരക്ഷണം നല്‍കണമെന്നും യുവതിയുടെ വീട്ടുകാര്‍ ബേഡകം പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. പരാതിയെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയ ശേഷം ഹൊസ്ദുര്‍ഗ് സബ് ജയിലിലേക്ക് മാറ്റി.
Post a Comment
0 Comments