കാസര്‍കോട് (www.evisionnews.co): ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മതിലിടിഞ്ഞു വീണു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തളങ്കര ഖാസിലേന്‍ സ്വദേശിയും കെഎംസിസി പ്രവര്‍ത്തകനുമായ മുഹമ്മദ് ഖാസിയാറകത്തിന്റെ കാറിലേക്കാണ് മതിലിടിഞ്ഞു വീണത്. മാലിക്ദീനാര്‍ ഭാഗത്ത് നിന്ന് ദഖീറത്ത് സ്‌കൂളിലേക്ക് പോകുന്ന വഴിയിലാണ് അപകടം. വിവരമറിഞ്ഞ് തന്നെ വൈറ്റ് ഗാര്‍ഡ് അംഗങ്ങളും ഖാസിലേന്‍ പള്ളിക്കാല്‍, ദീനാര്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് കാറിന്റെ മുകളിലും റോഡിലുമുണ്ടായിരുന്ന കല്ലുകളും മണ്ണും എടുത്തുമാറ്റി റോഡ് ഗതാഗത യോഗ്യമാക്കി. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍ എന്നിവര്‍ അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചു.
Post a Comment
0 Comments