കാസര്‍കോട് (www.evisionnews.co): കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ട വിദ്യാനഗര്‍ പന്നിപ്പാറ സ്വദേശിനി അസെസ് ഡിസൂസ (80)യുടെ മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം തായലങ്ങാടി ക്ലോക്ക് ടവറിന് സമീപത്തെ ഓര്‍ ലേഡി ഓഫ് ബൊളോര്‍ സ് ചര്‍ച്ച് വളപ്പില്‍ സംസ്‌കരിച്ചു.
ട്രൂനാറ്റ് പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ചെങ്കള ഗ്രാമ പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജെഎച്ച്‌ഐ രാജേഷ്, സുധീഷ്, റവ. ഫാദര്‍ ഷാന്‍ദോഷ് ലോബോ എന്നിവര്‍ പങ്കെടുത്തു. യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ അബൂബക്കര്‍ കരുമാനം, ചെങ്കള പഞ്ചായത്ത് ക്യാപ്റ്റന്‍ ഗഫൂര്‍ ബേവിഞ്ച, സി. സലീം ചെര്‍ക്കള, അബ്ദുല്‍ ഖാദര്‍ സിദ്ധ ചെര്‍ക്കള, ഫൈസല്‍ പൈച്ചു ചെര്‍ക്കള, ഫൈസല്‍ ചെമനാട് എന്നിവരാണ് സംസ്‌കാര പ്രവര്‍ത്തികള്‍ നടത്തിയത്.
Post a Comment
0 Comments