Type Here to Get Search Results !

Bottom Ad

എല്‍ബിഎസിലെ അനധികൃത നിയമനം: എംഎസ്എഫ് കുത്തിയിരുന്ന് പ്രതിഷേധിച്ചു

കാസര്‍കോട് (www.evisionnews.co): പൊവ്വല്‍ എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളേജില്‍ അഡ്മിനിസ്‌ട്രേറ്റ് ഓഫീസ് തസ്തികയിലേക്ക് സഹകരണ വകുപ്പില്‍ നിന്നും വിരമിച്ച സിപിഎം പ്രവര്‍ത്തകനും മുന്‍ എംഎല്‍എയുടെ പേര്‍സണല്‍ സ്റ്റാഫുമായ ജയചന്ദ്രന് അനധികൃത നിയമനം നല്‍കിയ തിനെതിരെ എംഎസ്എഫ് ജില്ലാ കമ്മിറ്റി ക്യാമ്പസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. 
കോവിഡ് സമയത്ത് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി സി.പി.എം സമ്മര്‍ദ്ധത്തിന് വഴങ്ങിയാണ് അഞ്ചക്ക ശമ്പളമുള്ള പോസ്റ്റിലേക്ക് അര്‍ഹതപ്പെട്ടവരെ തള്ളി പിന്‍വാതില്‍ നിയമനം നല്‍കിയത്.നിയമനം റദ്ദു ചെയ്തില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് എംഎസ്എഫ് മുന്നറിയിപ്പു നല്‍കി.
എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി ഉദ്ഘടനം ചെയ്തു. നശാത്ത് പറവനടുക്കം അധ്യക്ഷത വഹിച്ചു. സയ്യിദ് ത്വാഹചേരൂര്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി, യൂത്ത് ലീഗ ്ജില്ലാ വൈസ് പ്രസിഡന്റ് മന്‍സൂര്‍ മല്ലത്ത്,ഖാദര്‍ആലൂര്‍, മുഹമ്മദ് മാസ്തിഗുഡ്ഡെ, റംഷീദ് ബാല നടുക്കം നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad