Type Here to Get Search Results !

Bottom Ad

എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജിലെ പിന്‍വാതില്‍ നിയമനം റദ്ദു ചെയ്യണം: ആബിദ് ആറങ്ങാടി

കാസര്‍കോട് (www.evisionnews.co): കാസര്‍കോട് എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജില്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ തസ്തികയില്‍ ഇടതു സഹയാത്രികനെ നിയമിച്ച നടപടി റദ്ദ് ചെയ്യണമെന്ന് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി ആവശ്യപ്പെട്ടു.
 എല്‍ബിഎസ് അഡ്മിനിസ്‌ട്രേറ്റ് ഓഫീസ് തസ്തികയിലേക്ക് അര്‍ഹരായ മൂന്നുപേരുടെയും ഇന്റര്‍വ്യൂയില്‍ വന്ന റാങ്ക് ലിസ്റ്റും അവരുടെ യോഗ്യതയും അട്ടിമറിച്ചാണ് മുന്‍ എംഎല്‍എയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ സി എച്ച് കുഞ്ഞമ്പുവിന്റെ പി.എയായി ഡെപ്യൂട്ടേഷനില്‍ 2006 മുതല്‍ 2011വരെ പ്രവര്‍ത്തിച്ചിരുന്ന ജയചന്ദ്രനാണ് പിന്‍വാതില്‍ കൂടി നിയമിച്ചത്. 
എല്‍.ബി.എസിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് തസ്തികയില്‍ നിയമനം ലഭിക്കുന്നവര്‍ക്ക് എഐടിസി റൂള്‍സും യൂണിവേഴ്‌സിറ്റി നിയമവും പരീക്ഷ നിയമവും അറിഞ്ഞിരിക്കണമെന്ന വ്യവസ്ഥ നിലനില്‍ക്കുക വേ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസറായി പ്രവര്‍ത്തിച്ചു യാതൊരു പരിചയവുമില്ലാത്ത വ്യക്തിയെ പ്രിന്‍സിപ്പളിനെ മറയാക്കി ഡയറക്ടര്‍ ബോര്‍ഡ് സിപിഎമ്മിന്റെ താല്‍പര്യത്തിനുവേണ്ടി യോഗ്യത ഇല്ലാത്തയാളെ നിയമിച്ച നടപടി റദ്ദ് ചെയ്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി എംഎസ്എഫ് മുന്നോട്ടുപോകുമെന്ന് ആബിദ് ആറങ്ങാടി അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad