Type Here to Get Search Results !

Bottom Ad

തെക്കില്‍ മേഖലയില്‍ കോവിഡ് രോഗവ്യാപനം: ദേശാഭിമാനിയും തല്‍പര കക്ഷികളും അവാസ്തവം പ്രചരിപ്പിക്കുന്നു: മുസ്ലിം ലീഗ്

ചട്ടഞ്ചാല്‍ (www.evisionnews.co): തെക്കില്‍ മേഖലയിലുണ്ടായ കോവിഡ് വ്യാപനത്തിന്റെ പേരില്‍ അവാസ്തവങ്ങള്‍ മെനഞ്ഞുണ്ടാക്കി മുസ്ലിം ലീഗ് ജനപ്രതിനിധികളെ കുറ്റപ്പെടുത്തി നാടിനെ അവഹേളിക്കുന്ന ദേശാഭിമാനി വാര്‍ത്തയില്‍ വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. വീണത് വിദ്യയാക്കുന്ന ഇത്തരം അല്‍പത്തര വാര്‍ത്ത നല്‍കി കോവിഡ് രോഗത്തെയും രാഷ്ട്രീയ പ്രതികാരത്തിനുള്ള ഉപാധിയായി കാണുന്ന നെറികേടിനെ നാട്ടുകാര്‍ പുച്ഛിച്ചുതള്ളുമെന്ന് നേതാക്കള്‍ പറഞ്ഞു. 

കോവിഡ് ആദ്യ മായുണ്ടായതും വ്യാപനമുണ്ടായതും തെക്കിലില്‍ മാത്രമാണെന്ന് തോന്നിപ്പിക്കുന്ന തരംതാണ ഇത്തരം പ്രചാരണങ്ങള്‍ കണ്ട് ചിരിക്കണോ സഹതപിക്കണോ എന്നറിയാത്ത അവസ്ഥയിലാണ് ജനങ്ങള്‍. തെക്കില്‍ മേഖലയില്‍ നിന്നും പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായ ത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ നറുക്കെടുത്ത് കയറിക്കൂടിയവരല്ല. ജനങ്ങള്‍ക്കൊപ്പം നിന്ന ജനകീയ മുഖങ്ങളായതിനാല്‍ എല്ലാം തിരിച്ചറിയുന്ന ജനധിപത്യത്തിന്റെ കരുതലായ ജനങ്ങള്‍ വോട്ടിട്ട് ജയിപ്പിച്ചവരാണ്.

കോവിഡ് വ്യാപന കാലത്ത് നമ്മുടെ പ്രദേശമടക്കം വിറങ്ങലിച്ച് നിന്ന നാളുകളില്‍ സാന്ത്വനവും സഹായവും നല്‍കി കരുത്തും പ്രത്യാശയും പകര്‍ന്നവരാണിവര്‍. തെക്കില്‍ പ്രദേശത്ത് ആദ്യഘട്ടത്തില്‍ തന്നെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചവരുടെ പേരില്‍ ജനപ്രതിനിധികളെ അവഹേളിക്കാന്‍ ശ്രമിക്കുന്നവര്‍ രോഗം സ്ഥിരീകരിച്ചവരെ കൂടി അപകീര്‍ത്തിപ്പെടുത്തുകയാണ് ലക്ഷ്യം. അവരുടെയും കുടുംബത്തിന്റെയും പ്രയാസത്തെ ആഘോഷമാക്കുകയാണ് ചെയ്യുന്നത്. 

സംസ്ഥാന മുഖ്യമന്ത്രി യടക്കമുള്ള അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ തന്നെ എം.എല്‍.എമാരക്കെമുള്ള ജനപ്രതിനിധികളും നേതാക്കളും യുവജന പ്രസ്ഥാന നേതാക്കളും കോവിഡിന്റെ പേരില്‍ ക്വാറന്റീനില്‍ പോവുകയും പാര്‍ട്ടി ഓഫീസ് അടച്ചിടുകയും ചെയ്യുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. അവെരെയെല്ലാം മരണവ്യാപാരികളെന്ന് ഞങ്ങളാരും വിളിച്ചില്ല. രോഗം വന്നുപെട്ടവര്‍ അപരാധം ചെയ്തവരായി കാണരുത്. മാനവീകതയും സഹജീവി സ്‌നേഹവും എന്തെന്ന് തിരിച്ചറിയണം. അല്ലെങ്കിലും ഇത്തരക്കാര്‍ നാട്ടിന്റെ ഐക്യം തകര്‍ത്ത് വിഭാഗീയത സൃഷ്ടിക്കുന്ന വൈറസുകളാണെന്ന് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad