കാസര്‍കോട് (www.evisionnews.co): സെക്രട്ടറിയേറ്റില്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ സുപ്രധാന ഫയലുകള്‍ തീയ്യിട്ട് നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റി കലക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധ സംഗമം നടത്തി. ചെയര്‍മാന്‍ എം.സി ഖമറുദ്ധീന്‍ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷറുമായ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. ടി.ഇ അബ്ദുല്ല, ഹക്കീം കുന്നില്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പിഎ അഷ്‌റഫ് അലി, എജിസി ബഷീര്‍, ഹരീഷ് ബി. നമ്പ്യാര്‍, അഡ്വ. എ ഗോവിന്ദന്‍ നായര്‍, കെ. ഖാലിദ് സംബന്ധിച്ചു.
Post a Comment
0 Comments