കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ വീണ്ടും കോവിഡ് മരണം. തൃക്കരിപ്പൂര്‍ ഈയ്യക്കാട് സ്വദേശിയും ഗായകനുമായ പി വിജയകുമാറാണ് (56) മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം 28 ആയി. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ ഒരു മാസമായി ചികത്സയിലായിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മരണം സംഭവിച്ചത്. വൃക്ക സംബന്ധമായ അസുഖവുമുണ്ടായിരുന്നു. 15വര്‍ഷം മുമ്പ് വൃക്ക മാറ്റിവച്ചിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിജയകുമാറിന്റെ ഭാര്യയ്ക്കും മകള്‍ക്കും ബന്ധുക്കള്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Post a Comment
0 Comments