Type Here to Get Search Results !

Bottom Ad

കോവിഡ് നെഗറ്റീവായ യുവാവിന് നാലര മാസത്തിനു ശേഷം വീണ്ടും വൈറസ് ബാധ


ഹോങ്കോങ് (www.evisionnews.co): കോവിഡ് ഭേദമായ യുവാവിന് മാസങ്ങള്‍ക്ക് ശേഷം വീണ്ടും വൈറസ് ബാധ. ഹോങ്കോങില്‍ നിന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. മുപ്പത്തിമൂന്ന് വയസുള്ള യുവാവിലാണ് നാലരമാസത്തിനു ശേഷം വീണ്ടും വൈറസ് ബാധ കണ്ടെത്തിയതെന്ന് ഹോങ്കോങ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. രോഗം വന്ന് ഭേദമായി മാസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഉണ്ടാകുന്ന സാഹചര്യം ലോകത്ത് ആദ്യമായാണ് കണ്ടെത്തുന്നത്. 

ജിനോം സീക്വന്‍സിംഗില്‍ യുവാവിനെ ബാധിച്ച രണ്ടു വൈറസുകളുടെയും സ്‌ട്രെയിന്‍ തീര്‍ത്തും വ്യത്യസ്തമാണെന്നും കണ്ടെത്തി. എന്നാല്‍ ഒരാളുടെ കേസ് കണക്കിലെടുത്ത് ഒരിക്കല്‍ രോഗം വന്ന് ഭേദമായ ആള്‍ക്ക് വീണ്ടും വൈറസ് ബാധ ഉണ്ടാകുമെന്ന നിഗമനത്തില്‍ എത്താനാകില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad