കാസര്‍കോട് (www.evisionnews.co): കോവിഡ് വ്യാപന ഭീതിയെ തുടര്‍ന്ന് കാസര്‍കോട് നഗരസഭ സെപ്തംബര്‍ മൂന്നുവരെ അടച്ചിടുമെന്ന് നഗരസഭ ചെയര്‍പേഴ്‌സന്‍ ബീഫാത്തിമ ഇബ്രാഹിം, സെക്രട്ടറി എന്നിവര്‍ അറിയിച്ചു. ഡിഎംഒയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഓഫീസിലെ മുഴുവന്‍ ജീവനക്കാരെയും കോവിഡ് പരിശോധന നടത്തും.
പോസ്റ്റീവ് സ്ഥിരീകരിച്ച മുഴുവന്‍ ജീവനക്കാരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ ജീവനക്കാരെയും പതിനാല് ദിവസം ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഗരസഭ ബാച്ചിലര്‍ ക്വാട്ടേഴ്‌സില്‍ നിന്നാണ് രോഗവ്യാപനത്തിന്റെ ഉറവിടമെന്ന് സംശയിക്കുന്നതിനാല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ക്വാര്‍ട്ടേഴ്‌സ് അടച്ചുപൂട്ടി.
ഓഫീസും പരിസരവും ക്വാര്‍ട്ടേഴ്‌സും അണുവിമുക്തമാക്കി. ഇലക്ഷന്‍ സംബന്ധിച്ച വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കല്‍, ഒഴിവാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട ഹിയറിംഗ് സെപ്തംബര്‍ 9, 10 തിയതികളിലേക്ക് മാറ്റിവെച്ചതായും സെക്രട്ടറി അറിയിച്ചു.
Post a Comment
0 Comments