കാസര്‍കോട് (www.evisionnews.co): പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. മജിര്‍പള്ള സുങ്കതകട്ടയിലെ ഇബ്രാഹിമിന്റെ ഭാര്യ ആയിഷ (32)യാണ് മരിച്ചത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. മൂന്നാമത്തെ കുട്ടിയുടെ പ്രസവത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. അതേസമയം ആസ്പത്രി അധികൃതരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.
ഉപ്പളയിലെ സ്വകാര്യ ക്ലിനിക്കിലെ വനിതാ ഡോക്ടറെയാണ് ഇവര്‍ കാണിച്ചിരുന്നത്. ശനിയാഴ്ച വൈകിട്ടോടെയാണ് പ്രസവം നടന്നത്.തുടര്‍ന്ന് രാത്രി പത്തു മണിയോടെ ആയിഷയയെ കാസര്‍കോട്ടെ ആസ്പത്രിയില്‍ എത്തിക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ ആംബുലന്‍സ് സൗകര്യം ഒരുക്കി നല്‍കുകയോ നേഴ്സിനെ ഒപ്പം അയക്കുകയോ ചെയ്തില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഒടുവില്‍ കാറില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിക്കുമ്പോഴെക്കും ആയിഷ മരിച്ചിരുന്നു.
Post a Comment
0 Comments