കാസര്‍കോട് (www.evisionnews.co): ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ വ്യാപാരി മരിച്ചു. പെരിയ ടൗണിലെ ദുര്‍ഗ സ്റ്റോര്‍ ഉടമ ആയംമ്പാറയിലെ രാജേഷ് മേപ്പാട് (40) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വേണ്ടി വിട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന രാജേഷിനെ കുറ്റിക്കോല്‍ ഭാഗത്തു നിന്നും വരികയായിരുന്ന മറ്റൊരു ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
പരിക്കേറ്റ രാജേഷിനെ ജില്ലാ ആസ്പത്രിയിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വൈകിട്ടോടെ അടിയന്തര ശസ്ത്രക്രിയ വിധേയനാക്കിയ രാജേഷ് രാത്രി പത്തു മണിയോടെ മരിക്കുകയായിരുന്നു. ആയമ്പാറ മേപ്പാട്ട് കേശവിന്റെയും ജയലക്ഷ്മിയുടെ മകനാണ്. ഭാര്യ വിമല. ഏകമകള്‍ ശ്രേഷ്ഠ (ഒന്നര വയസ്). സഹോദരങ്ങള്‍: ഹരിപ്രസാദ്, ജോതി (ധര്‍മശാല), ശ്രുതി (ബാംഗ്ലൂര്‍).
Post a Comment
0 Comments