കാസര്‍കോട് (www.evisionnews.co): തലക്കാവേരി മണ്ണിടിച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യ പൂജാരി നാരായണ ആചാറിന്റെ സഹായി ബണ്ട് വാള്‍ കല്ലിഗെ കണ്ണര്‍പടി സ്വദേശി രവി കിരണി (21)ന്റെ മൃതദേഹമാണ് ശനിയാഴ്ച കണ്ടെടുത്തത്. മണ്ണിടിച്ചിലിന്റെ പ്രഭവ കേന്ദ്രത്തില്‍ നിന്നും രണ്ടര കിലോമീറ്റര്‍ അകലെ നിന്നുമാണ് ദേശീയ ദുരന്ത നിവാരണ സേന മൃതദേഹം കണ്ടെത്തിയത്. ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു.
കണ്ണര്‍പടി സ്വദേശിയായ രാമകൃഷ്ണ റാവുവിന്റെ മകനാണ് രവികിരണ്‍. രവികിരണും ഇരട്ട സഹോദരന്‍ ശശികിരണും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തലക്കാവേരിയില്‍ പൂജാരിയുടെ സഹായിയായി ജോലി ചെയ്തുവരികയായിരുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇരുവരും നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ രവികിരണ്‍ മാത്രം ലോക്ക് ഡൗണിന് ശേഷം തലക്കാവേരിയിലേക്ക് മടങ്ങിയെത്തി. ഇനി നാരായണ ആചാറിന്റെ ഭാര്യ ശാന്താ നാരായണ, പൂജാരിയുടെ മറ്റൊരു സഹായി കാസര്‍കോട് സ്വദേശി ശ്രീനിവാസ എന്നിവരെയാണ് കണ്ടെത്താനുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ നടത്തുന്നുണ്ട്.

Post a Comment
0 Comments