ബദിയടുക്ക (www.evisionnews.co): മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രേസിടെന്റും മത സാമൂഹിക രഷ്ട്രീയ മേഖലകളില്‍ നിറ സാനിധ്യവും ജന സേവകനുമായിരുന്ന ബി.എച്.അബ്ദുല്ല കുഞ്ഞി ബദിയടുക്കയുടെ വിയോഗത്തിന്റെ അഞ്ചാം ആണ്ടില്‍ ബദിയടുക്ക യൂത്ത് ബ്രദേഴ്സ് വാട്‌സാപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച 'ഓര്‍മ്മക്കുറിപ്പ്' അനുസ്മരണ സംഗമത്തില്‍ വികാര നിര്‍ഭരമായി ബിഎച്ചിന്റെ ഓര്‍മകള്‍ അയവിറക്കി.
ശാസ്ത്രീയ രീതിയില്‍ സംഘടിപ്പിച്ച പരിപാടി മുന്‍ മന്ത്രി സിടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. താന്‍ മന്ത്രിയായിരുന്നപ്പോള്‍ പി.എ ആയിരുന്ന ബി.എച് നാടിന്റെ വികസനത്തിനും നന്മക്കും വേണ്ടി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറി ആത്മാര്‍ത്ഥതയോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഓരോന്നായി സി.ടി ഓര്‍ത്തെടുക്കുകയായിരുന്നു ഉത്ഘാടന പ്രസംഗത്തില്‍. മുഖ്യാതിഥിയായി അനുസ്മരണ സന്ദേശ പ്രഭാഷണം നടത്തിയ കാസര്‍കോട് ഖാസി പ്രൊഫ.ആലിക്കുട്ടി മുസ്ലിയാര്‍ മത രംഗത്തും ബി.എച് നടത്തിയിരുന്ന ക്രിയാത്മക പ്രവര്‍ത്തനത്തെയും പണ്ഡിതന്മാരോട് അദ്ദേഹം കാണിച്ചിരുന്ന ആത്മ ബന്ധത്തെയും ഓര്‍ത്തെടുത്തു. കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നും മുഖ്യാതിഥിയായി സംസാരിച്ചു.
അന്‍വര്‍ ഒസോണ്‍ അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്റഫ്,മുന്‍ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു, മാഹിന്‍ കേളോട്ട്, മാലിക്കു ദിനാര്‍ ഇമാം മജീദ് ബാഖവി, അജിത് കുമാര്‍ ആസാദ്, വസന്ത പൈ, ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ കൃഷ്ണഭട്ട്, ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, സിഎ അബൂബക്കര്‍, ബിഎസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഫളല്‍ റഹ്മാന്‍ ദാരിമി, ജുനൈദ് അംജദി, ജഗന്നാഥ ഷെട്ടി, കൃഷ്ണന്‍ ശ്യംപ്രസാദ് മാന്യ, ജീവന്‍ തോമസ്, ഹനീഫ് കുമ്പഡാജെ, അഷ്‌റഫ് ബദിയടുക്ക, അബ്ദുള്ള കെദക്കാര്‍ അനുസ്മരണ സന്ദേശം നല്‍കി. ഹമീദ് കെടഞ്ചി സ്വാഗതവും ശഫീഖ് കാര്‍വാര്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments