ഡെറാഡൂണ്‍ (www.evisionnews.co): കോവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് ബി.ജെ.പിയുടെ പാര്‍ട്ടി പരിപാടി സംഘടിപ്പിച്ചതിന് പിന്നാലെ ഉത്തരാഖണ്ഡ് ബി.ജെ.പി അധ്യക്ഷന് കൊവിഡ് സ്ഥിരീകരിച്ചു. പരിപാടി നടന്ന് അഞ്ചു ദിവസത്തിന് ശേഷമാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബന്‍ഷിദാര്‍ ഭഗതിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഡെറാഡൂണിലെ വസതിയില്‍ ആഗസ്റ്റ് 24നായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
കോവിഡ് പോസിറ്റീവായ വിവരം ഇദ്ദേഹം തന്നെയാണ് അറിയിച്ചത്. ഇന്നലെ കോവിഡ് ടെസ്റ്റിന് വിധേയനായിരുന്നുവെന്നും റിസള്‍ട്ട് പോസിറ്റീവാണെന്നും കഴിഞ്ഞ ഏഴു ദിവസത്തിനിടെ താനുമായി ബന്ധപ്പെട്ട എല്ലാവരും കോവിഡ് ടെസ്റ്റിന് വിധേയനാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭഗതിനൊപ്പം അദ്ദേഹത്തിന്റെ മകനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Post a Comment
0 Comments