കാസര്‍കോട് (www.evisionnews.co): വൈദ്യുതി ജീവനക്കാരന് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. വിദ്യാനഗര്‍ ഉദയഗിരിയിലെ പരേതനായ ബാബു- ബേബി ദമ്പതികളുടെ മകനും സീതാംഗോളി വൈദ്യുതി സെക്ഷന്‍ ഡിവിഷനിലെ ജീവനക്കാരനുമായ പ്രദീപാ (36)ണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ സീതാംഗോളിക്ക് സമീപത്തെ വൈദ്യുതി പോസ്റ്റില്‍ തകരാര്‍ പരിഹരിക്കാന്‍ കയറിയതായിരുന്നു. ഉടന്‍ തന്നെ ഷോക്കേറ്റ് തെറിച്ചുവീണ പ്രദീപനെ നാട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: കാവ്യ, മക്കള്‍: വൈഷണവ്, അദ്വിത്. സഹോദരങ്ങള്‍: അജയകുമാര്‍, പ്രീതി.
Post a Comment
0 Comments