ബംഗളൂരു (www.evisionnews.co): കാറിലും ബൈക്കിലും ഒറ്റക്ക് യാത്രചെയ്യുന്നവര്‍ക്ക് മുഖാവരണം നിര്‍ബന്ധമല്ലെന്ന് ബംഗളൂരു കോര്‍പറേഷന്‍. എന്നാല്‍, കാറില്‍ ഡ്രൈവറെക്കൂടാതെ മറ്റു യാത്രക്കാര്‍ ഉണ്ടെങ്കില്‍ മുഖാവരണം നിര്‍ബന്ധമായും ധരിക്കണം.
മുഖാവരണം ധരിക്കാത്തവര്‍ക്ക് എതിരെ കോര്‍പറേഷന്‍ മാര്‍ഷല്‍മാര്‍ പിഴ ചുമത്തുന്നതുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കോര്‍പറേഷന്റെ പുതിയ നിര്‍ദേശം. അതേസമയം, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് വ്യായാമത്തിന് പോകുന്നവര്‍ മുഖാവരണം ധരിക്കേണ്ടതില്ല. ഹെല്‍മെറ്റ് ധരിച്ച് ബൈക്കില്‍ പോകുന്നവരും മുഖാവരണം ധരിക്കേണ്ടതില്ല.
Post a Comment
0 Comments