കാസര്‍കോട് (www.evisionnews.co): ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഏറെയും ഉദുമ പഞ്ചായത്ത് സ്വദേശികള്‍. അഞ്ച്, ആറ് വയസുള്ള കുട്ടികളും 16സ്ത്രീകള്‍ക്കും ഉള്‍പ്പടെ 37പേര്‍ക്കാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച 73പേര്‍ക്കായിരുന്നു ഇവിടെ രോഗം ബാധിച്ചത്. ഇതോടെ ഉദുമ പഞ്ചായത്തില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം 248 ആയി. 184 പേരാണ് നിലവില്‍ വിവിധ കോവിഡ് സെന്ററുകളിലായി ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ മൂന്നു പേരടക്കം 61പേര്‍ ഇതിനകം രോഗമുക്തരായി.
കാസര്‍കോട് നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. 376പേര്‍. നിലവില്‍ 187പേര്‍ വിവിധ കോവിഡ് സെന്ററുകളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. ചെമ്മനാട് പഞ്ചായത്തില്‍ 232 പേര്‍ രോഗബാധിതരാണ്. രോഗികള്‍ 95. ചെങ്കളയില്‍ 233 പേര്‍ രോഗബാധിതരാണ്. രോഗികള്‍ 24. കുമ്പളയില്‍ 247 രോഗബാധിതരും 37 പേര്‍ രോഗികളുമാണ്.
Post a Comment
0 Comments