Type Here to Get Search Results !

Bottom Ad

ക്യാപറ്റൻ വിങ് കമാണ്ടര്‍ ദീപക് വസന്ത് സാഠേ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്തിട്ടുള്ളത് ഇതിലും മോശമായ കാലാവസ്ഥയില്‍: വിയോഗ വാര്‍ത്ത വിശ്വസിക്കാനാവാതെ സഹപ്രവര്‍ത്തകര്‍

Top Post Ad

കോഴിക്കോട് : കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്പ്രസിന്റെ IX 1344 ബോയിങ് 737 വിമാനം അപകടത്തില്‍പ്പെട്ടപ്പോള്‍ ആദ്യം പുറത്ത് വന്ന മരണവാര്‍ത്ത ക്യാപ്റ്റനായ ഡി വി സാഠേയുടേതായിരുന്നു. പൈലറ്റായി മുപ്പതുവര്‍ഷത്തിലധികകാലത്തെ സേവന പരിചയമുള്ള ഓഫീസറായിരുന്നു ക്യാപ്റ്റന്‍ സാഠേ.

ദീര്‍ഘകാലം വിവിധ വിമാനങ്ങള്‍ പറത്തി പരിചയമുള്ള ഡി വി സാഠേ ഇതിനു മുമ്ബും പലതവണ ഇതിനേക്കാള്‍ മോശം കാലാവസ്ഥകളില്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്തിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അടുത്തറിയുന്ന പലര്‍ക്കും ഈ അപകടവാര്‍ത്തയും അതില്‍ തന്നെ അദ്ദേഹത്തിന്റെ വിയോഗ വര്‍ത്തമാനവും അവിശ്വസനീയമായി തുടരുകയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം അറിയിച്ചുകൊണ്ടുള്ള നിരവധി സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്.
വിങ് കമാണ്ടര്‍ ദീപക് വസന്ത് സാഠേ എന്നത് ഇന്ത്യന്‍ എയര്‍ഫോഴ്സ് വൃത്തങ്ങളില്‍ ഏറെ ബഹുമാനത്തോടെ മാത്രം പരാമര്‍ശിക്കപ്പെടുന്ന ഒരു പേരാണ്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ അമ്ബത്തെട്ടാം കോഴ്സില്‍ പ്രസിഡന്റിന്റെ ഗോള്‍ഡ് മെഡല്‍ നേടി, അതിനുശേഷം ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ 127th കോഴ്‌സില്‍ സ്വോര്‍ഡ്‌ ഓഫ് ഓണറോടെ ഒന്നാമതായി പരിശീലനം പൂര്‍ത്തിയാക്കിയാണ് 1981 -ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ദീപക് വസന്ത് സാഠേ കമ്മീഷന്‍ ചെയ്യപ്പെടുന്നത്.

ഇന്ത്യന്‍ എയര്‍ ഫോഴ്‌സിലെ സുദീര്‍ഘ സേവനത്തിനു ശേഷം ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡില്‍ വിദഗ്ധനായ ഒരു ടെസ്റ്റ് പൈലറ്റ് ആയിക്കൂടി സേവനമനുഷ്ഠിച്ച്‌ അവിടെ നിന്ന് വിരമിച്ച ശേഷമാണ് അദ്ദേഹം എയര്‍ ഇന്ത്യയില്‍ പാസഞ്ചര്‍ എയര്‍ക്രാഫ്റ്റ് പൈലറ്റ് ആയി ജോയിന്‍ ചെയ്യുന്നത്. ആദ്യം എയര്‍ ഇന്ത്യക്കുവേണ്ടി എയര്‍ ബസ് 310 പറത്തിയിരുന്ന അദ്ദേഹം പിന്നീട് എയര്‍ ഇന്ത്യ എക്സ്പ്രസിനുവേണ്ടി ബോയിങ് 737 -ലേക്ക് മാറുകയാണ് ഉണ്ടായത്.

Below Post Ad

Tags

Post a Comment

0 Comments