മംഗളൂരു (www.evisionnews.co): മംഗളൂരുവിലെ ബിജെപി നേതാവും ഹിന്ദുത്വ നേതാവുമായിരുന്ന യെക്കൂര്‍ ബാബ എന്ന സുഭാക്കര്‍ ഷെട്ടി (53) അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെയായിരുന്നു മരണം. ഒരാഴ്ച മുമ്പ് യെക്കൂര്‍ ബാബയുടെ മാതാവ് വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മരിച്ചിരുന്നു. നാല് ദിവസം മുമ്പ് പനിയെ തുടര്‍ന്ന് ബാബയെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് എന്ന്് സംശയിക്കുന്നു. തൊണ്ണൂറുകളില്‍ മംഗളൂരുവിനെ വിറപ്പിച്ച ഹിന്ദുത്വ നേതാവായിരുന്ന യെക്കൂര്‍ ബാബ കാസര്‍കോട് ജില്ലയുമായി അഭേദ്യ ബന്ധം സ്ഥാപിച്ചിരുന്നു.
Post a Comment
0 Comments