Type Here to Get Search Results !

Bottom Ad

തലക്കാവേരിയില്‍ മണ്ണിടിച്ചില്‍; കാണാതായ പൂജാരിയുടെ ബന്ധുവിന്റെ മൃതദേഹം കണ്ടെത്തി, നാലുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു


മടിക്കേരി (www.evisionnews.co): തലക്കാവേരിയില്‍ കുന്നിടിഞ്ഞ് മണ്ണിനടിയില്‍പെട്ട പൂജാരിയുടെ ബന്ധുവിന്റെ മൃതദേഹം കണ്ടെത്തി. നാലു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. മുഖ്യപൂജാരി ടിഎസ് നാരായണ ആചാറി (70)ന്റെ ഭാര്യാസഹോദരന്‍ ആനന്ദതീര്‍ഥ സ്വാമി(76)യുടെ മൃതദേഹമാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. പ്രധാന പൂജാരി, ഭാര്യ ശാന്ത നാരായണന്‍ (68), കീഴ്ശാന്തിമാരായ രവികിരണ്‍ ഭട്ട്(26), കാസര്‍കോട് അഡൂര്‍ കായര്‍ത്തിമൂലയിലെ ശ്രീനിവാസ പദിലായ(30) എന്നിവരെ കണ്ടെത്താനുണ്ട്.

തലക്കവേരിയിലെയും ഭാഗാമണ്ഡലയിലെയും ക്ഷേത്രങ്ങളുടെ പരമ്പരാഗത ട്രസ്റ്റിയും അഡ്മിനിസ്ട്രേറ്ററുമായിരുന്നു ആന്ദന്ദ തീര്‍ഥ. തലക്കാവേരിയിലെത്തും മുമ്പ് മുംബൈയില്‍ വളരെക്കാലം സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്തിരുന്നു. പിന്നീട് ജന്മനാട്ടില്‍ തിരിച്ചു വന്ന് മൂന്ന് പതിറ്റാണ്ടായി ക്ഷേത്രങ്ങളുടെ പരമ്പരാഗത ട്രസ്റ്റിയും അഡ്മിനിസ്ട്രേറ്ററുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ബുധനാഴ്ച അര്‍ധ രാത്രിയിലാണ് ബ്രഹ്മഗിരി മലനിരകളില്‍ മണ്ണിടിച്ചിലുണ്ടായത്.

Post a Comment

0 Comments

Top Post Ad

Below Post Ad