സുള്ള്യ (www.evisionnews.co): തൂങ്ങിക്കിടന്ന ഹൈടെന്‍ഷന്‍ ഇലക്ട്രിക് കമ്പിയില്‍ ബൈക്ക് കുടുങ്ങി യുവാവ് വെന്തുമരിച്ചു. മണ്ടേക്കോല്‍ മൈത്തടുക്കയിലെ ഉമേഷ് (45)ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 5.30മണിയോടെ സുള്ള്യ നിണ്ടിക്കല്‍ കല്ലേരിയിലാണ് സംഭവം. ഉമേഷ് ഓടിച്ച ബൈക്ക് റോഡിന് കുറുകെ തൂങ്ങക്കിടന്ന വൈദ്യുതി ലൈനില്‍ കുരുങ്ങുകയായിരുന്നു. ബൈക്കും പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.
Post a Comment
0 Comments