കുമ്പള (www.evisionnews.co): മുളിയാടുകയില്‍ ആയുധങ്ങളുമായി ആര്‍എസ്എസ് വിളയാട്ടം. അക്രമത്തില്‍ സാമൂഹിക പ്രവര്‍ത്തകന്‍ റസാഖ് മുളിയടുക്ക, നിഷാദ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കുമ്പള ഡോക്ടര്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 8.50 ഓടെ മദ്യലഹരിയിലെത്തിയ സംഘം ആള്‍ഒഴിഞ്ഞ വീടിനടുത്ത് നിഷാദിനെ വാഹനം തടഞ്ഞു അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊതുപ്രവര്‍ത്തകന്‍ റസാഖിനെയും സംഘം ആക്രമത്തിനിരയാക്കി. ബഹളം കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയതിനാല്‍ സംഘം ഓടി മറയുകയായിരുന്നു. തടയാന്‍ ശ്രമിച്ച പ്രദേശവാസികളായ നാല് പേര്‍ക്കും പരിക്കേറ്റു.
നേരത്തെ നിരവധി തവണ പൊതുമുതല്‍ നശിപ്പിച്ചും വണ്ടികള്‍ തടഞ്ഞു പേര് ചോദിച്ചു അക്രമിച്ചും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഈ മേഖലയില്‍ ഭീതി സൃഷ്ടിച്ചിരുന്നു. മുളിയടുക്കം ജംഗ്ഷനിലെ ആളൊഴിഞ്ഞ വീട്ടില്‍ ദിവസവും മദ്യപിക്കുകയും മദ്യലഹരിയില്‍ പ്രദേശവാസികളെ ശല്യം ചെയ്യുന്നതും പതിവാണ്. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കുകയും പിന്നീട് അത് ചിലര്‍ ഇടപെട്ട്് ഒത്തുതീര്‍ക്കുകയായിരുന്നു.
Post a Comment
0 Comments