കാസര്‍കോട് (www.evisionnews.co): പരപ്പയില്‍ കൂലിപ്പണിക്കാരനായ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പരപ്പ പട്‌ളത്ത് തോടംചാലിലെ രവി (40)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്ത് കണ്ണനെ വെട്ടേറ്റ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കണ്ണന്റെ താമസസ്ഥലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Post a Comment
0 Comments