കാസര്‍കോട്:(www.evisionnews.co) ജില്ലയുടെ തീരദേശ മേഖലകളില്‍ രൂക്ഷമായ കടല്‍ക്ഷോഭവും കൊറോണയും കാരണം മത്സ്യതൊഴിലാളി കുടുംബങ്ങള്‍ ദുരിതമനുഭവിക്കുകയാണെന്ന് മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്് ടിഇ അബ്ദുല്ലയും ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാനും മുഖ്യമന്ത്രിക്കും ഫിഷറീസ് വകുപ്പ് മന്ത്രിക്കും അയച്ച ഇമയില്‍ സന്ദേശത്തില്‍ പരാതിപ്പെട്ടു.
ജില്ലയിലെ പ്രധാനപ്പെട്ട തീരദേശ പ്രദേശങ്ങളായ മഞ്ചേശ്വരം, ഉപ്പള മുസോടി, കുമ്പള ആരിക്കാടി കടവത്ത്, കോയിപ്പാടി പെര്‍വാഡ് കടപ്പുറം, കൊപ്പളം, കാസര്‍കോട് ചേരങ്കൈ, കസബ കടപ്പുറം, കീഴൂര്‍, ബേക്കല്‍, പള്ളിക്കര, അജാനൂര്‍- കാഞ്ഞങ്ങാട് കടപ്പുറം, നീലേശ്വരം തൈക്കടപ്പുറം, ചെറുവത്തൂര്‍ മടക്കര- തുരുത്തി, വലിയപറമ്പ- മാവിലാകടപ്പുറം എന്നീ തീരപ്രദേശങ്ങളിലെ ആയിരക്കണക്കില്‍ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ ദിവസങ്ങളായി പട്ടിണിയിലാണ്. ജോലി ചെയ്യാന്‍ സാധിക്കാത്തത് കാരണം പട്ടിണിയിലായ മുഴുവന്‍ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്കും സൗജന്യ റേഷനും മരുന്നും സാമ്പത്തിക സഹായവും നല്‍കണമെന്ന് ലീഗ് നേതാക്കള്‍ അവശ്യപ്പെട്ടു.
Post a Comment
0 Comments